താലൂക്ക് ബാലോത്സവം

പയ്യന്നൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പറശ്ശിനിക്കടവിൽ നടത്തിയ തളിപ്പറമ്പ് താലൂക്ക് ബാലോത്സവത്തിൽ 118 പോയൻറ് നേടി അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം ഓവറോൾ കിരീടം നേടി. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ മത്സരിച്ച ഇനങ്ങളിലെല്ലാം പോയൻറ് നേടിയാണ് ഒന്നാം സ്ഥാനം നേടിയത്. പറശ്ശിനിക്കടവിൽ നടന്ന സമ്മേളനത്തിൽ കെ. ദാമോദരൻ ഓവറോൾ കിരീടം സമ്മാനിച്ചു. താലൂക്ക് െസക്രട്ടറി കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.വി. വിനോദ് കമാർ, ടി.കെ. ഗിരിധരൻ, പി. അശോകൻ എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി. യു.പി വിഭാഗം കലാതിലകമായി സഞ്ജയൻ ഗ്രന്ഥാലയത്തിലെ ശ്രീഗൗരി പ്രമോദ് തെരഞ്ഞെടുക്കപ്പെട്ടു. താലൂക്ക് പ്രസിഡൻറ് വൈക്കത്ത് നാരായണൻ മാസ്റ്റർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.