ഇ.പി. കുഞ്ഞിരാമൻ

പാപ്പിനിശ്ശേരി: ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ സ്ഥാപക സംസ്ഥാന സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ (84) നിര ്യാതനായി. പ്രശസ്ത തെയ്യം കലാകാരനും നാടൻകലാ അക്കാദമി അവാർഡ്‌ ജേതാവുമാണ്. എ.കെ.ടി.എ കെട്ടിപ്പടുക്കുന്നതിന് ത്യാഗപൂർണമായ ശ്രമങ്ങൾ നടത്തിയിരുന്നു. സി.പി.എം മാടായി ഏരിയ കമ്മിറ്റി മുൻ അംഗമാണ്. 1988- 93 കാലഘട്ടത്തിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡൻറായിരുന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ, പാപ്പിനിശ്ശേരി സർവിസ് ബാങ്ക് ഡയറക്ടർ, കീച്ചേരി കൈരളി വീവേഴ്സ് സൊസൈറ്റി പ്രസിഡൻറ് എന്നീനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: യശോദ. മക്കൾ: ഗീത (പ്രധാനാധ്യാപിക, പെരിയ കല്യാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), മൈത്രി (അധ്യാപിക, ചെറുകുന്ന് ഗവ. വെൽഫെയർ ഹൈസ്കൂൾ), ഹേന (ബ്രാഞ്ച് മാനേജർ, പാപ്പിനിശ്ശേരി സർവിസ് സഹകരണ ബാങ്ക്), സപ്ന, ദീപു. മരുമക്കൾ: വത്സൻ, ശ്രീധരൻ (കെ.എ.പി നാലാം ബറ്റാലിയൻ), ശ്രീജിത്ത്, ജയ, പരേതനായ കുഞ്ഞികൃഷ്ണൻ. മൃതദേഹം ഞായറാഴ്ച ഉച്ച രണ്ടിന് പാപ്പിനിശ്ശേരി പഞ്ചായത്തിനുസമീപം പൊതുദർശനത്തിന് വെക്കും. നാലിന് പയ്യാമ്പലത്ത് സംസ്കരിക്കും. kunjiraman ppnsry death
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.