ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡുകളിലെ കിണർവെള്ളം പരിശോധന നടന്നു. പ്രളയത്തെ തുടർന്ന് കവിഞ്ഞൊഴുകിയ കിണറുകളിലെ വെള്ളമാണ് പരിശോധിച്ചത്. ശേഖരിച്ച വെള്ളം കണ്ണൂരിലെ വാട്ടർ അതോറിറ്റി ക്വാളിറ്റി കൺട്രോൾ റീജനൽ ലാബിലെത്തിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്തംഗം പ്രദീപൻ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ സി. സത്യൻ, പി. ജിതേഷ്, ദീപ, ലേഖ, സി. സുമ, സീനാഭായി, ആശാവർക്കർമാരായ ബിന്ദു, അജിത, മഹിജ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.