പയ്യന്നൂർ: പയ്യന്നൂർ ഉപജില്ല സ്കൂൾ കലോത്സവം 2019 ഒക്ടോബർ 23 മുതൽ 26വരെ വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. മുന്നോടിയായി സംഘാടകസമിതി രൂപവത്കരണയോഗം സകൂളിൽ നടന്നു. എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. സത്യഭാമ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സി. രാജൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ എ.ഇ.ഒ എം. ഭാസ്കരൻ, സ്കൂൾ പ്രിൻസിപ്പൽ ടി.എം. ജയകൃഷ്ണൻ, കെ. വിജയം ടീച്ചർ, പി.വി. സുരേന്ദ്രൻ, സി.പി. ലക്ഷ്മിക്കുട്ടി ടീച്ചർ, എം. ചന്ദ്രിക, എ.പി. സത്താർ, കെ.വി. വിജയൻ, കെ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ടി.ആർ. രാമചന്ദ്രൻ സംഘാടകസമിതി ചെയർമാനായും ടി.എം. ജയകൃഷ്ണൻ ജനറൽ കൺവീനറായുമുള്ള 501 അംഗ കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.