മാഹി: മാഹി വികസനവുമായി ബന്ധപ്പെട്ട് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ പുതുച്ചേരി ലോക്സഭ എം.പി വി. വൈദ്യലിംഗവുമായി ചർച്ച നടത്തി. അറവിലത്ത് അടിപ്പാതക്ക് 50 ലക്ഷം രൂപ എം.പിമാരുടെ പ്രാദേശിക ഫണ്ടിൽനിന്ന് വകയിരുത്തണമെന്നും പള്ളൂർ പൊലീസ് സ്റ്റേഷൻ ജങ്ഷൻ, മൂലക്കടവ് ജങ്ഷൻ വികസനത്തിന് കേന്ദ്ര റോഡ് ഫണ്ടിൽനിന്ന് രണ്ടുകോടി അനുവദിക്കാനുള്ള നടപടികൾ എം.പിയുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും എം.എൽ.എ അഭ്യർഥിച്ചു. മഴദുരന്തം: വൈദ്യുതിവകുപ്പിന് 20 ലക്ഷത്തിൻെറ പ്രത്യേക സഹായം മാഹി: മഴദുരിതം മൂലം മാഹി വൈദ്യുതിവകുപ്പിനുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് സഹായം അനുവദിച്ചത്. 1200ഓളം തെരുവുവിളക്കുകൾ എൽ.ഇ.ഡിയാക്കി പുനഃസ്ഥാപിക്കാനും വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കാനുമാണ് തുക വിനിയോഗിക്കുക. ബുൾവാർ, മുണ്ടോക്ക് റോഡുകളിൽ ഒരുകോടി നാൽപത്തിമൂന്നുലക്ഷം രൂപ ചെലവിൽ അണ്ടർഗ്രൗണ്ട് കേബിൾ സംവിധാനം ഏർപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായും എൽ.ടി കേബിളിനായി 22 ലക്ഷം രൂപക്കുള്ള അനുമതി ലഭിക്കാനിരിക്കുകയാണെന്നും വൈദ്യുതി മന്ത്രി, ഡോ. വി. രാമചന്ദ്രൻ എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകി. 30 വർഷം മുമ്പ് കമീഷൻചെയ്ത പള്ളൂർ വൈദ്യുതി സബ് സ്റ്റേഷൻ ജപ്പാൻ ഇൻറർ നാഷനൽ കോഓപറേറ്റിവ് ഏജൻസിയിൽനിന്ന് ലോൺ ലഭ്യമാക്കി നവീകരിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും ഉടൻ ഇതിനായുള്ള ശ്രമം ആരംഭിക്കുമെന്നും മന്ത്രി എം.എൽ.എയുടെ ചോദ്യത്തിന് ഉത്തരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.