തലശ്ശേരി: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് എട്ടുമാസം മുമ്പ് 42,050 രൂപയും 30,000 രൂപയോളം വിലയുള്ള മൊബൈൽഫോണും മോഷ്ടിച്ച് കടന്നുകളഞ്ഞ തമിഴ് യുവാവ് പൊലീസ് പിടിയിലായി. തമിഴ്നാട് നാമക്കൽ കാമരാജ് നഗറിലെ നല്ല തമ്പിയുടെ മകൻ എം.എൻ. രാമകൃഷ്ണനാണ് (36) അറസ്റ്റിലായത്. ചിറക്കര പള്ളിത്താഴയിലെ വെൽകെയർ ആശുപത്രിയിൽ കഴിഞ്ഞ ജനുവരി ഒമ്പതിന് പുലർച്ച രണ്ടിനാണ് സംഭവം. ആശുപത്രിയിലെ 203ാം നമ്പർ മുറിയിൽ അതിക്രമിച്ചുകയറിയാണ് ഇയാൾ മോഷണം നടത്തി രക്ഷപ്പെട്ടത്. തലശ്ശേരിയിലും പരിസരത്തുമായി തെങ്ങുകയറ്റ തൊഴിൽ ചെയ്തുവരുന്നതിനിടെയാണ് ഇയാൾ മോഷണത്തിനിറങ്ങിയത്. മദ്യവിൽപന: മധ്യവയസ്കൻ പിടിയിൽ തലശ്ശേരി: അണ്ടലൂരിലെ ചില്ലറ മദ്യവിൽപനക്കാരനെ എക്സൈസ് സംഘം പിടികൂടി. ധർമടം അണ്ടലൂർ കാവിനടുത്ത് താമസക്കാരനായ കോരമ്പത്ത് മോഹനനാണ് (65) പിടിയിലായത്. ഇയാളിൽ നിന്ന് 2.4 ലിറ്റർ മദ്യവും കസ്റ്റഡിയിലെടുത്തു. തലശ്ശേരി എക്സൈസ് ഇൻസ്പെക്ടർ അനിൽ കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പെഗ് റേറ്റിലാണ് ഇയാൾ നാട്ടുകാർക്ക് മദ്യം വിറ്റിരുന്നത്. മുമ്പ് നാലോളം അബ്കാരി കേസുകളിൽ പ്രതിയായിരുന്നു. മാഹിയിലും ഇയാൾക്കെതിരെ കേസുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരായ ജോർജ് ഫെർണാണ്ടസ്, പീതാംബരൻ, യു. ഷെനിത്ത് രാജ്, കെ.കെ. സമീർ, ഫൈസൽ, എം.കെ. പ്രസന്ന, ഡ്രൈവർ സുരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ലഹരിക്കെതിരെ ബഹുജന കൂട്ടായ്മ തലശ്ശേരി: മുഴപ്പിലങ്ങാട് പ്രദേശത്ത് വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും വിൽപനക്കു മെതിരെ വെള്ളിയാഴ്ച വൈകീട്ട് നാലിന് മദ്യനിരോധന സമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ താൽപര്യമുള്ള മുഴുവനാളുകളും കൂട്ടായ്മയിൽ അണിചേരണമെന്ന് സമിതി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.