ഓണച്ചന്ത

കാഞ്ഞങ്ങാട്. ഓണത്തിന് വിഷരഹിത പച്ചക്കറിയും സംസ്ഥാന സര്‍ക്കാറിൻെറയും കണ്‍സ്യൂമർ ഫെഡിൻെറയും സഹകരണത്തോടെ ഭക്ഷ്യ ഉല്‍പന്നങ്ങളും പൊതുജനങ്ങള്‍ക്ക് ചുരുങ്ങിയ നിരക്കില്‍ എത്തിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ കോട്ടച്ചേരി സര്‍വിസ് സഹകരണ ബാങ്ക് നടത്തുന്നു. കുന്നുമ്മലില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യ ബ്രാഞ്ചിലെ യുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് കെ. വിശ്വനാഥനും പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഗംഗ രാധാകൃഷ്ണനും നിര്‍വഹിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് പി.വി. ........................... അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. വനജാക്ഷി, ഡയറക്ടര്‍മാരായ കെ.വി. രോഹിണി, കെ.വി. ബാലകൃഷ്ണന്‍, സുനില്‍കുമാര്‍, വി. ഗിനീഷ്, പി.കെ. കണ്ണന്‍, ബി. ബാബു എന്നിവര്‍ സംസാരിച്ചു. pachakkary കോട്ടച്ചേരി ബാങ്കിൻെറ നേതൃത്വത്തിൽ നടന്ന പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഗംഗ രാധാകൃഷ്ണൻ നിര്‍വഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.