കാപ്പുഴ തോട് ശുചീകരണം: ഗൃഹസന്ദര്‍ശനം നടത്തും

മാഹി: ചോമ്പാല്‍ കാപ്പുഴ തോടിലെ ചളിയും മാലിന്യവും നീക്കി നീര്‍ത്തടം സംരക്ഷിക്കാനായി ഗൃഹസന്ദര്‍ശനവും കുടുംബയോഗവും സംഘടിപ്പിക്കാന്‍ കാപ്പുഴ തോട് സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. തോടിൻെറ ഇരുവശത്തും കൈവഴി ഭാഗങ്ങളിലേയും 300 കുടുംബങ്ങളില്‍ സംരക്ഷണ സമിതി വളൻറിയര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തും. തുടര്‍ന്ന്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ അഞ്ചുവരെ കുടുംബയോഗം നടക്കും. ചോമ്പാല്‍ മേഖലയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍, െറസിഡന്‍സ് അസോസിയേഷന്‍, സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍ എന്നിവ ശുചീകരണത്തിന് പിന്തുണ പ്രഖ്യാപിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.ടി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.