കൂത്തുപറമ്പ്: മമ്പറം ഇന്ദിരഗാന്ധി പബ്ലിക് സ്കൂളിൽ നിർമിച്ച സെമി ഒളിമ്പിക് സ്വിമ്മിങ് പൂൾ കോംപ്ലക്സ് നാടിന് സ മർപ്പിച്ചു. ജില്ലയിലെ തന്നെ ഏറ്റവും ആധുനികരീതിയിലുള്ള സ്വിമ്മിങ് പൂളാണ് മമ്പറം ഇന്ദിരഗാന്ധി പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്തത്. സംസ്ഥാന-ദേശീയ മത്സരങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന വിധത്തിലാണ് നിർമാണം. കുട്ടികൾ ഉൾപ്പെടെ മുപ്പതോളം പേർക്ക് ഒരേസമയം നീന്തൽ പഠിക്കാനുള്ള സൗകര്യവും പരിശീലകരെയും സ്വിമ്മിങ് പൂളിൽ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം സുരക്ഷിതമായ വാഷ് റൂമുകൾ, ആയിരത്തോളം പേർക്ക് മത്സരങ്ങൾ കാണാൻ സാധിക്കുന്ന തരത്തിലുള്ള ബാൽക്കണികൾ എന്നിവയും നീന്തൽക്കുളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്വിമ്മിങ് പൂൾ കോംപ്ലക്സിൻെറ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. സ്വിമ്മിങ് പൂളിൻെറ ഉദ്ഘാടനം ഒളിമ്പ്യൻ അഞ്ജു ബോബി ജോർജും നിർവഹിച്ചു. ഒരുകോടിയോളം രൂപ ചെലവിൽ സ്കൂളിൽ നിർമിക്കുന്ന മിനി സ്റ്റേഡിയം ഗാലറിയുടെ ശിലാസ്ഥാപനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷും ഇൻഡോർ ബാഡ്മിൻറൺ കോർട്ടിൻെറ ശിലാസ്ഥാപനം സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് ഒ.കെ. വിനീഷും നിർവഹിച്ചു. ചടങ്ങിൽ ഇന്ദിരഗാന്ധി പബ്ലിക് സ്കൂൾ ചെയർമാൻ മമ്പറം ദിവാകരൻ അധ്യക്ഷതവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. വി.ആർ. മധു, മനോജ് അണിയാരത്ത്, കെ.പി. സുബൈർ, കെ.ജി. സോമനാഥൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.