പാനൂർ: കണ്ണൂർ സർവകലാശാല കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ ചൊക്ലി തലശ്ശേരി ഗവ. കോളജിലും കല്ലിക്കണ ്ടി എൻ.എ.എം കോളജിലും എം.എസ്.എഫുൾപ്പെടെയുള്ള വിദ്യാർഥിസംഘടനകൾ എസ്.എഫ്.ഐയെ അപകീർത്തിപ്പെടുത്തി കുപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും വിദ്യാർഥിസമൂഹം ഇത് തിരിച്ചറിയണമെന്നും എസ്.എഫ്.ഐ പാനൂർ ഏരിയ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എൻ.എ.എം കോളജിൽ നിരന്തരമായി എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിക്കുന്ന സാഹചര്യമാണ്. പൊലീസ് ഇടപെട്ടാണ് യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നോമിനേഷൻ കൊടുക്കാൻപോലും സാധിച്ചത്. അതിൽ രണ്ടെണ്ണം അകാരണമായി തള്ളിക്കളഞ്ഞു. സംഘടനാപ്രവർത്തനത്തിൻെറ ഭാഗമായി എത്തിയ എസ്.എഫ്.ഐയുടെ നേതാക്കളെ മർദിക്കുന്ന സ്ഥിതിയുമുണ്ടായി. കല്ലിക്കണ്ടി കോളജിൽ എം.എസ്.എഫ് നടത്തുന്ന ഏകാധിപത്യപ്രവണത അവസാനിപ്പിക്കണമെന്നും ഇത്തരം സാഹചര്യങ്ങൾ തുടർന്നാൽ കലാലയങ്ങളിൽ പൊതുവിദ്യാർഥികളെ അണിനിരത്തി ശക്തമായ പ്രതിരോധം തീർക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പാനൂർ ഏരിയ സെക്രട്ടറി നിവേക് പവിത്രൻ, പ്രസിഡൻറ് സി. അക്ഷയ്, എം. ജസ്റ്റിൻ രാം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.