നല്ല മനുഷ്യരാകാൻ പുതുതലമുറക്ക് കഴിയണം

മാഹി: മികച്ച പ്രഫഷനലിസ്റ്റാകുന്നതിലുമപ്പുറം നല്ല മനുഷ്യരായി മാറുകയെന്നതായിരിക്കണം പുതു തലമുറയുടെ ജീവിതമന് ത്രമെന്ന് കവിയും പ്രഭാഷകനുമായ ഡോ. പീയൂഷ് നമ്പൂതിരി. വിമുക്തഭടൻ ഈസ്റ്റ് പള്ളൂരിലെ തട്ടാൻെറവിട വേലായുധൻ നമ്പ്യാരുടെ ഓർമക്കായി മക്കൾ ചെമ്പ്ര ഗവ. എൽ.പി സ്കൂളിന് നൽകിയ സ്മാർട്ട് ക്ലാസ്റൂം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെയും ജീവജാലങ്ങളെയും സ്നേഹിക്കാൻ നമുക്കാവണം. ലോകമാകെ അറിവിൻെറ പ്രഭ ചൊരിഞ്ഞ നാടാണ് ഭാരതമെന്നും മഹത്തായ ആ പാരമ്പര്യത്തെ നിലനിർത്താൻ ഗുരുപരമ്പരക്ക് സാധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സി.ഇ.ഒ.പി. ഉത്തമരാജൻ അധ്യക്ഷതവഹിച്ചു. ചിത്രകാരി കെ.ഇ. സുലോചന മുഖ്യാതിഥിയായി. മുൻ നഗരസഭാംഗം ഉത്തമൻ തിട്ടയിൽ, ചാലക്കര പുരുഷു, ടി.പി. രസ്ന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.