പാനൂർ: ദേശീയ കായികദിനാചരണത്തിൻെറ ഭാഗമായി പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ച െസ് പരിശീലനത്തിന് തുടക്കമായി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.കെ. പവിത്രൻ ഉദ്ഘാടനംചെയ്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ശൈലജ അധ്യക്ഷതവഹിച്ചു. മുൻ ദേശീയ ചെസ് താരം ഡോ. കെ.വി. ദേവദാസ് മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.വി. ബീന, പി.ടി.എ പ്രസിഡൻറ് നസീർ ഇടവലത്ത്, ചോതാവൂർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി. മീര, പ്രധാനാധ്യാപകൻ കെ.പി. ജയരാജൻ, പി. ജയരാജൻ, എ. കലേഷ് എന്നിവർ സംസാരിച്ചു. ചെസ് അസോസിയേഷൻ ജില്ല സെക്രട്ടറി കെ. സനിൽ സ്വാഗതവും കെ.സി. വത്സൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.