മാഹി: മാഹി മേഖലയിൽ പ്രളയത്തിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് അർഹമായ ദുരിതാശ്വാസ ധനസഹായം അനുവദിക്കണമെന്ന് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കാലത്ത് ദിവസങ്ങളോളം കടലിൽ പോകാൻ സാധിക്കാതിരുന്ന മത്സ്യത്തൊഴിലാളികൾക്കും അർഹമായ ധനസഹായം അനുവദിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. മഴക്കെടുതിയിൽ പരോക്ഷമായി ദുരിതമനുഭവിച്ച സർക്കാർ ജീവനക്കാരല്ലാത്ത മാഹി മേഖലയിലെ മുഴുവൻ ദുരിതബാധിതർക്കും 4000 രൂപ വീതം സഹായധനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. മാഹിയും പുതുച്ചേരിയുടെ ഭാഗമാണെന്ന പരിഗണന വേണമെന്നും മയ്യഴിയോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മത്സ്യബന്ധന തുറമുഖം, ട്രോമാകെയർ യൂനിറ്റ്, മാഹി ഗവ. ആശുപത്രിയിലെ കിച്ചൺ ബ്ലോക്ക്, പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സൻെററിൻെറ പുതിയ കെട്ടിടം എന്നിവയൊക്കെ പൂർത്തിയാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യമുന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.