തലശ്ശേരി: മത്സരത്തിന് ഉപയോഗിക്കുന്ന പ്രാവുകളെ കൂട് തകർത്ത് കൊന്നൊടുക്കിയതായി പരാതി. തലശ്ശേരി ജൂബിലി മത്സ് യമാർക്കറ്റിന് സമീപത്തെ പാലക്കൽ സിറാജിൻെറ 17 പ്രാവുകളെയാണ് കൊന്നതായി പരാതി ഉയർന്നത്. കഴിഞ്ഞ 40 വർഷമായി പ്രാവുകളെ വളർത്തുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന ആളാണ് സിറാജ്. ചൊവ്വാഴ്ച അർധരാത്രിയാണ് സംഭവം. ഇത്സംബന്ധിച്ച് സിറാജ് തലശ്ശേരി പൊലീസിൽ പരാതി നൽകി. കടമായി നൽകിയ 30,000 രൂപ തിരിച്ചു ചോദിച്ചതിൻെറ വിരോധത്താൽ രണ്ടു പേരാണ് പ്രാവുകളെ കൊന്നൊടുക്കിയതെന്നാണ് സിറാജിൻെറ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.