കൂത്തുപറമ്പ്: കേന്ദ്ര സർക്കാറിൻെറ സാമ്രാജ്യത്വ അനുകൂല നയങ്ങൾ തിരുത്തുക. പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, ശമ്പള പരിഷ്കരണ കമീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻെറ നേതൃത്വത്തിൽ കൂത്തുപറമ്പ് നഗരസഭ ഓഫിസിന് മുന്നിൽ കൂട്ടധർണ സംഘടിപ്പിച്ചു. പോസ്റ്റൽ ആൻഡ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല ജോ. സെക്രട്ടറി എം.പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.കെ. രാകേഷ് അധ്യക്ഷത വഹിച്ചു. കെ.കെ. വിജീഷ്, സഞ്ജീവ് രാജ്, കെ. അജിത്ത്, പി. സതീശൻ, സി. ബിനോയ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.