ബുൽവാഡ് റോഡ്: പ്രവൃത്തി സെപ്റ്റംബർ ആദ്യവാരം തുടങ്ങും

മാഹി: പത്തു വർഷത്തിലേറെക്കാലമായുള്ള ബുൽവാഡ് റോഡിലെ ദുരിതയാത്രക്ക് പരിഹാരമാവുന്നു. മുണ്ടോക്ക് ജങ്ഷനിൽ നിന്ന് മഞ്ചക്കൽ വഴി റെയിൽവേ സ്റ്റേഷൻ റോഡിലെത്തുന്ന ബുൽവാഡ് റോഡ് പുനർനിർമാണ പ്രവൃത്തി സെപ്റ്റംബർ ആദ്യവാരത്തിൽ തുടങ്ങുമെന്ന് റീജനൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ റോഡ് ആക്ഷൻ കമ്മിറ്റിക്ക് ഉറപ്പുനൽകി. ഭാരവാഹികളായ പി.കെ. അഹമ്മദ്, സി.ടി. സുബൈർ, ഗഫൂർ മനോളി, പള്ള്യൻ പ്രമോദ്, അനില രമേഷ്, രതീഷ് മഞ്ചക്കൽ എന്നിവരാണ് ആർ.എയുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.