തലശ്ശേരി: നഗരത്തിലെ ട്രാഫിക് സംവിധാനത്തിൽ സമൂലമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി െഡവലപ്മൻെറ് ക ൗൺസിലിൻെറ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചു. ജൂബിലി കോംപ്ലക്സ് നിർമിക്കുേമ്പാൾ അന്നത്തെ സബ് കലക്ടർ അമിതാഭ്കാന്തും നഗരസഭയും വാഗ്ദാനം ചെയ്തത് പോലെ പഴയ ബസ്സ്റ്റാൻഡ് പുനഃസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ട്രാഫിക് സംവിധാനത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരിയിൽ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ നിന്നും ഒപ്പുകൾ ശേഖരിച്ച് തയാറാക്കിയ ഭീമഹരജി ജനപ്രതിനിധികൾക്കും ബന്ധപ്പെട്ട അധികൃതർക്കും സമർപ്പിക്കാൻ തീരുമാനിച്ചു. സി.പി. ആലുപ്പികേയി, ശശികുമാർ കല്ലിഡുംബിൽ, പി.വി. സിറാജുദ്ദീൻ, സി.കെ.പി. മമ്മു, സി.പി. ആബൂട്ടി, സാക്കിർ കാത്താണ്ടി, സജീവ് മാണിയത്ത്, ടി.എം. സുധാകരൻ, ഇ.എ. ഹാരിസ്, പി.കെ. നിസാർ, സി.ടി.കെ. അസ്സൻകുട്ടി, എ.കെ. ഇബ്രാഹിം, കെ.വി. മശൂദ്, വി.സി. ഫസൽ, തഫ്ലിം മാണിയാട്ട് എന്നിവർ സംസാരിച്ചു. ............................................ റഷീദലി തങ്ങൾ സന്ദർശിച്ചു തലശ്ശേരി: കഴിഞ്ഞ ദിവസം മീത്തെല ചമ്പാട് നിര്യാതനായ ഖത്തറിലെ വ്യാപാരി കമ്മളിൽ ഖാലിദ് ഹാജിയുടെ വീടും വാഹനാപകടത്തിൽ ചികിത്സയിൽ കഴിയുന്ന മഠത്തിൽ അലിയുടെ വീടും വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി തങ്ങൾ സന്ദർശിച്ചു. നിങ്കിലേരി മുസ്തഫ, കെ.പി. ഹനീഫ, റഹീം ചമ്പാട്, ജാഫർ ചമ്പാട്, കാവിൽ മുഹമ്മദ് എന്നിവരോടൊപ്പമാണ് റഷീദലി തങ്ങൾ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.