gfdbsr3 സൈഫ് അഹ്മദ് അൽഗുറൈർ അന്തരിച്ചു ദുബൈ: യു.എ.ഇയിലെ പ്രമുഖ വ്യവസായിയും ആയിരക്കണക്കിന് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട തൊഴിൽദാതാവുമായിരുന്ന സൈഫ് അഹ്മദ് അൽഗുറൈർ നിര്യാതനായി. 95 വയസ്സായിരുന്നു. ദുബൈയിലെ പ്രശസ്ത വ്യവസായ സംരംഭമായ അൽഗുറൈർ ഗ്രൂപ്പിൻെറ സ്ഥാപകനാണ്. ദേറയുടെ തീരത്ത് 1924ൽ ജനിച്ച ഇദ്ദേഹം കുഞ്ഞുനാൾ മുതലേ മുത്തും പവിഴവും മുങ്ങിയെടുക്കുന്ന കുടുംബ േജാലിയിൽ വ്യാപൃതനായി. ഇറാഖിൽനിന്ന് ഇന്ത്യയിലേക്കും ആഫ്രിക്കയിലേക്കും ഇൗത്തപ്പഴവും പിൽക്കാലത്ത് ദുബൈയിൽനിന്ന് സ്വർണവുമെത്തിക്കുന്ന വ്യവസായം ആരംഭിച്ചു. 1960ൽ ആരംഭിച്ച അൽഗുറൈർ ഗ്രൂപ്പിന് റീെട്ടയിൽ, റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലകളിൽ നിരവധി സംരംഭങ്ങളുണ്ട്. ദുബൈ നഗരത്തിൻെറ അടയാളങ്ങളായ ബുർജുമാൻ സൻെറർ, അൽ റീഫ് മാൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് എന്നിവരുൾപ്പെടെ പ്രമുഖർ അനുശോചനമറിയിച്ചു. ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.