തലശ്ശേരി: പ്രളയബാധിതർക്ക് കൈത്താങ്ങായി സംഘടനകളും സ്ഥാപനങ്ങളും സജീവം. തലശ്ശേരി മുബാറക് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിൻെറ നേതൃത്വത്തിൽ ഇരിക്കൂർ പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് ഒരു ലോഡ് അവശ്യസാധനങ്ങൾ എത്തിച്ചു. വിദ്യാർഥികൾ, പൂർവവിദ്യാർഥികൾ, ജീവനക്കാർ, നാട്ടുകാർ എന്നിവരുമായി കൈകോർത്താണ് സാധനങ്ങൾ ശേഖരിച്ചത്. തലശ്ശേരി സി.െഎ കെ. സനൽ കുമാർ വാഹനത്തിന് ഫ്ലാഗ് ഒാഫ് നൽകി. പ്രിൻസിപ്പൽ എൻ.വി. അഫ്സൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. മുസ്തഫ, മാനേജ്മൻെറ് കമ്മിറ്റി പ്രസിഡൻറ് സി. ഹാരിസ് ഹാജി എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർ ടി.കെ. സുനീർ സ്വാഗതവും എം.പി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. തലശ്ശേരി: അലൂമിനിയം ഡീലേഴ്സ് ഫോറം കണ്ണൂർ, കാസർേകാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി, ഇരിട്ടി, ഇരിക്കൂർ, ചെങ്ങളായി മേഖലകളിലെ പ്രളയ ദുരിതബാധിതർക്ക് ആവശ്യമായ വീട്ടുപാത്രങ്ങൾ എത്തിച്ചുനൽകി. തലശ്ശേരി നഗരസഭ ചെയർമാൻ സി.കെ. രമേശൻ വാഹനത്തിന് ഫ്ലാഗ് ഒാഫ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.