ശ്രീകണ്ഠപുരം: ചേപ്പറമ്പ് എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി പ്രളയത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലിക ൾ അർപ്പിച്ചു. പ്രധാനാധ്യാപകൻ പി.കെ. ശ്രീജിത്ത് പതാക ഉയർത്തി. പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഓഫിസർ പുഷ്പ രാജീവൻ, പി.ടി.എ പ്രസിഡൻറ് വി.വി. സുനിൽകുമാർ, മദർ പി.ടി.എ പ്രസിഡൻറ രേഖ മോഹനൻ, അധ്യാപകരായ പി.പി. അജയൻ, സി.കെ. സുധീഷ്, എൻ. ധന്യ എന്നിവർ സംസാരിച്ചു. എള്ളരിഞ്ഞി എ.എൽ.പി സ്കൂളിൽ പ്രധാനാധ്യാപകൻ കെ.പി. വേണുഗോപാലൻ പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് ജിജി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡൻറ് ടി.വി.ഒ. സൗമിനി അധ്യക്ഷത വഹിച്ചു. കെ.വി. സജീഷ്, പി. ഗീത, പി. രാജേഷ്, എം.സി. ശ്രീജിത്ത്, സ്കൂൾ ലീഡർ അരവിന്ദ് എന്നിവർ സംസാരിച്ചു. പയ്യാവൂർ വൈ.എം.സി.എയും ലയൺസ് ക്ലബും ചേർന്ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വൈ.എം.സി.എ പ്രസിഡൻറ് മാത്യു ടി. സഖറിയാസും ലയൺസ് ക്ലബ് പ്രസിഡൻറ് ബെന്നി ജോണും ചേർന്ന് പതാക ഉയർത്തി. പി. മോഹനൻ, ഷിജു കുന്നുമ്മൽ, ജോബിൻ ജോസ്, പി.എ. ചന്ദ്രൻ, ടി.ടി. സെബാസ്റ്റ്യൻ, ജോസ് മണ്ഡപം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.