ഫ്രീഡം സ്ക്വയറും പ്രാർഥനാസദസ്സും

പുതിയതെരു: എസ്.കെ.എസ്.എസ്.എഫ് പുതിയതെരു മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫ്രീഡം സ്ക്വയറും പ്രളയ ബാധിതർക്കുള്ള പ്രാർഥനാസദസ്സും നടത്തി. വളപട്ടണം സുബുലുസ്സലാം മദ്റസയിൽ നടന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് സെക്രട്ടറി ശഹീർ പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു. ഇബാദ് ജില്ല ചെയർമാൻ അസ്ലം അസ്ഹരി പൊയ്ത്തുംകടവ് അധ്യക്ഷത വഹിച്ചു. ഇബാദ് ജില്ല കൺവീനർ ഇസ്സുദ്ദീൻ പൊതുവാച്ചേരി മുഖ്യപ്രഭാഷണം നടത്തി. പ്രതിജ്‌ഞാ വാചകം അബ്ദുസ്സമദ്‌ മൗലവി ഇരിണാവ് ചൊല്ലിക്കൊടുത്തു. ഫായിസ് തങ്ങൾ അൽമശ്ഹൂർ വളപട്ടണം, സാജിദ് റഹ്മാനി വളപട്ടണം, റഷീദ് അസ്ഹരി, സുറൂർ പാപ്പിനിശ്ശേരി, ഗഫൂർ കൊല്ലറത്തിക്കൽ, ഉവൈസ് അസ്അദി, പ്രഫ. ശമ്മാസ് വേളാപുരം, ഷാറൂഖ് വളപട്ടണം എന്നിവർ സംബന്ധിച്ചു. മേഖല പ്രസിഡൻറ് ഷബീർ കൊല്ലറത്തിക്കൽ സ്വാഗതവും മേഖലാ സെക്രട്ടറി റാഷിദ് പുതിയതെരു നന്ദിയും പറഞ്ഞു. തുടർന്ന് പ്രളയബാധിതർക്കും സന്നദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ട വളൻറിയർമാർക്കും വേണ്ടിയുള്ള പ്രാർഥനാസദസ്സും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.