കണ്ണപുരം: സംസ്ഥാന സർക്കാറിൻെറ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനത്തിന് മികച്ച പിന്തുണയാണ് ജനങ്ങൾ നൽകുന്നതെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കണ്ണപുരം സർവിസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ആദ്യഗഡുവായ അഞ്ചുലക്ഷം രൂപ കണ്ണപുരം ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, ബാങ്ക് പ്രസിഡൻറ് എൻ. ശ്രീധരൻ, കണ്ണപുരം പഞ്ചായത്ത് പ്രസിഡൻറ് കെ.വി. രാമകൃഷ്ണൻ, സെക്രട്ടറി ടി. അരുണകുമാരി, കെ.വി. ബാലൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.