ന്യൂഡൽഹി: കശ്മീർ താഴ്വര തടവറയാക്കി മാറ്റിയ ശേഷമാണ് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെേങ് കാട്ടയിൽ ദേശീയപതാക ഉയർത്തുന്നതെന്ന് സി.പി.എം. ജമ്മുകശ്മീർ സംസ്ഥാനം ഇല്ലാതാക്കി താഴ്വരയെ കടുത്ത പൊലീസ്, സേനാ നിയന്ത്രണത്തിലാക്കിയാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് സി.പി.എം മുഖപ്രസിദ്ധീകരണമായ പീപ്ൾസ് െഡമോക്രസി മുഖപ്രസംഗത്തിൽ വിശദീകരിച്ചു. ദശലക്ഷക്കണക്കായ കശ്മീരികൾക്ക് സ്വാതന്ത്ര്യവും മനുഷ്യാവകാശവും നിഷേധിക്കപ്പെട്ടതിൻെറ 11ാം ദിവസമാണ് പ്രധാനമന്ത്രി ചെേങ്കാട്ടയിൽ ത്രിവർണ പതാക ഉയർത്തുന്നത്. അവർക്ക് സഞ്ചരിക്കാനോ ആരെങ്കിലുമായി സമ്പർക്കം പുലർത്താനോ ജീവനോപാധി തേടാനോ സ്കൂളിൽ പോകാനോ മരുന്നുവാങ്ങാനോ കഴിയാത്ത ചുറ്റുപാടാണ്. ജമ്മുകശ്മീരിൻെറ െഎക്യത്തെക്കുറിച്ച് മോദിസർക്കാർ വലിയ വാക്കുകൾ പറയുന്നതിനിടയിൽ കശ്മീർ ജനതക്ക് രാജ്യത്തിൻെറ മറ്റു ഭാഗങ്ങളിൽ ഉള്ളവർ അനുഭവിക്കുന്ന എന്തു സ്വാതന്ത്ര്യമാണ് ലഭിക്കുന്നത്? പീപ്ൾസ് െഡമോക്രസി മുഖപ്രസംഗത്തിൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.