ഇ.എസ്.െഎ സംവരണ ക്വോട്ടയിലെ മെഡിക്കൽ പ്രവേശന തടസ്സം നീങ്ങി –പ്രേമചന്ദ്രൻ ന്യൂഡൽഹി: ഇ.എസ്.ഐ പരിരക്ഷയുള്ളവരുടെ മ ക്കള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ എം.ബി.ബി.എസ് പ്രവേശനം നടത്തുന്നതിൻെറ തടസ്സങ്ങള്‍ നീങ്ങിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. കേന്ദ്ര തൊഴില്‍ മന്ത്രാലയവും ഇ.എസ്.എ ഡയറക്ടര്‍ ജനറലുമായി അദ്ദേഹം വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇ.എസ്.ഐ കോർപറേഷന്‍ മധുര ഹൈകോടതിയില്‍ നല്‍കിയ വ്യക്തതാ ഹരജിയിന്‍മേലുള്ള ഉത്തരവിനായി കേസ് ആഗസ്റ്റ് 20ലേക്ക് മാറ്റിയെങ്കിലും അഡ്മിഷന്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ ഇ.എസ്.ഐ കോർപറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിൻെറ ഭാഗമായി എത്രയും പെട്ടെന്ന് വെബ്സൈറ്റില്‍ അഡ്മിഷന് യോഗ്യതയുളളവരുടെ പേര് അപ്ലോഡ് ചെയ്യുമെന്ന് മന്ത്രാലയം എം.പിക്ക് ഉറപ്പു നൽകി. ഇ.എസ്.ഐ മെഡിക്കല്‍ കോളജുകളില്‍ തൊഴിലാളികളുടെ മക്കള്‍ക്കായി സംവരണം ചെയ്ത സീറ്റുകള്‍ ലഭ്യമാക്കുന്ന നടപടി ആരോഗ്യമന്ത്രാലയവും ആരംഭിച്ചിട്ടുണ്ട്. മദ്രാസ് ഹൈകോടതി സിംഗ്ള്‍ ബെഞ്ച് വിധിയെ തുടര്‍ന്ന് തടസ്സപ്പെട്ട പ്രവേശന നടപടികള്‍ ഡിവിഷന്‍ ബെഞ്ച് വിധിയെ തുടര്‍ന്ന് പുനരാരംഭിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ഏതാനും വിദ്യാർഥികള്‍ നേരിട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി തള്ളിയതിനെ തുടര്‍ന്ന് വിഷയം സങ്കീര്‍ണമായി. ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തില്‍ പ്രവേശന നടപടികള്‍ പുനരാരംഭിച്ചുവെങ്കിലും സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കാനായില്ല. ഭിന്നമായ കോടതിവിധികളുടെ പശ്ചാത്തലത്തില്‍ ഉണ്ടായ അവ്യക്തത ഒഴിവാക്കി മുഴുവന്‍ സംവരണ സീറ്റിലും പ്രവേശനം നടത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ എം.പി പ്രശ്നം ഉന്നയിച്ചിരുന്നു. കൂടാതെ തൊഴില്‍ മന്ത്രാലയം, ഇ.എസ്.ഐ കോർപറേഷന്‍, ആരോഗ്യ മന്ത്രാലയം എന്നിവരുമായും വിഷയം ചര്‍ച്ചചെയ്തതിനെ തുടര്‍ന്നാണ് അന്തിമ തീരുമാനമായത്. ഇ.എസ്.ഐ പരിരക്ഷയുള്ളവരുടെ കുട്ടികളുടെ മെഡിക്കല്‍ കോളജ് പ്രവേശനം അട്ടിമറിക്കാന്‍ ബോധപൂർവമായ നീക്കങ്ങള്‍ നടന്നതായി സംശയിക്കുന്നുവെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.