ശ്രീകണ്ഠപുരം: മേഖലയിലെ വ്യാപാരികൾക്ക് 50 കോടിയിലേറെ നഷ്ടം. ശ്രീകണ്ഠപുരം നഗരത്തിൽ മാത്രം 40 കോടിയുടെ നഷ്ടമുണ്ടാ യതായി വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി, മേഖല പ്രസിഡൻറ് ജോർജ് തോണിക്കൽ, സെക്രട്ടറി ഷാബി ഈപ്പൻ, ശ്രീകണ്ഠപുരം യൂനിറ്റ് പ്രസിഡൻറ് സി.സി. മാമു ഹാജി എന്നിവർ അറിയിച്ചു. ചെങ്ങളായി, ഇരിക്കൂർ, അലക്സ് നഗർ മേഖലയിൽ 10 കോടിയുടെ നഷ്ടം വ്യാപാരികൾക്കുണ്ടായിട്ടുണ്ടെന്നും ഇവർ പറഞ്ഞു. പെരുന്നാൾ പ്രമാണിച്ച് കടകളിലെല്ലാം ഇരട്ടി സ്റ്റോക്കുണ്ടായിരുന്നത് നഷ്ടത്തിൻെറ വ്യാപ്തി കൂട്ടി. പലർക്കും ഇൻഷുറൻസ് പോലുമില്ല. പതിവായി വെള്ളം കയറാറുള്ള കടകളിലുള്ളവർ സാധനങ്ങൾ മേശയുടെ മുകളിലും മറ്റും ഉയർത്തിവെച്ചിരുന്നു. എന്നാൽ, ആ ഭാഗങ്ങളിൽ വെള്ളം രണ്ടാം നിലവരെ കയറി. ഞായറാഴ്ച രാവിലെയോടെ ശ്രീകണ്ഠപുരം നഗരത്തിലെ കടകളിലെ വെള്ളം പൂർണമായും ഇറങ്ങി. വെള്ളം ഇറങ്ങാത്ത പല കടകളിലെയും വെള്ളം പമ്പ് ചെയ്ത് പുറത്തുകളയേണ്ടിവന്നു. യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ കടകൾ ശുചീകരിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം പി.വി. ഗോപിനാഥ്, ഏരിയ സെക്രട്ടറി എം. വേലായുധൻ, ഡി.സി.സി ജന. സെക്രട്ടറി കെ.വി. ഫിലോമിന, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് എം.പി. റഷീദ് തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.