ബൈപാസ് റോഡിൽ മണ്ണിടിച്ചിൽ രൂക്ഷം

ചോനാടം എകരത്ത് പീടികയിലാണ് മണ്ണിടിച്ചിൽ ശക്തമായത് തലശ്ശേരി: തലശ്ശേരി--മാഹി ബൈപാസ് റോഡിൽ മണ്ണിടിച്ചിൽ വീണ്ടു ം രൂക്ഷമായി. റോഡി‍ൻെറ ഇരുവശങ്ങിലെയും മണ്ണിടിഞ്ഞ് സമീപത്തെ വീടുകളടക്കം അപകടാവസ്ഥയിലാണ്‍. എരഞ്ഞോളി ചോനാടം എകരത്ത് പീടികയിലൂടെ കടന്നുപോകുന്ന ബൈപാസിന് സമീപത്തെ 10ഓളം വീടുകളും സ്ഥാപനങ്ങളുമാണ് അപകടാവസ്ഥയിലുള്ളത്. റോഡിന് വേണ്ടി വന്‍തോതില്‍ മണ്ണ് നീക്കം ചെയ്തപ്പോള്‍ ഇരുഭാഗങ്ങളിലും കരിങ്കല്‍ ഭിത്തി കെട്ടി സുരക്ഷ ഉറപ്പാക്കാത്തതാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. നിര്‍മാണത്തിലിരിക്കുന്ന റോഡിലൂടെ വിദ്യാർഥികളും സ്ത്രീകളുമടക്കം നിരവധി ആളുകള്‍ നിത്യവും യാത്ര ചെയ്യുന്നുണ്ട്. സര്‍വിസ് റോഡിന് വേണ്ടി ഏറ്റെടുത്ത ഉയര്‍ന്ന സ്ഥലം മുഴുവനായും വന്‍തോതില്‍ വിള്ളല്‍ വന്ന അവസ്ഥയിലാണ്. സുരക്ഷാഭിത്തികെട്ടി റോഡിലെ അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.