മാഹി: കനത്ത മഴയിലും കാറ്റിലും ദുരിതം നേരിട്ടവർക്ക് സഹായമെത്തിക്കാൻ അഴിയൂർ പഞ്ചായത്തിലെ ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക സന്നദ്ധ സംഘടനകൾ, വ്യാപാരികൾ എന്നിവരുടെ യോഗം തീരുമാനിച്ചു. അഴിയൂർ മേഖലയിൽ വൈദ്യുതി നിലച്ചിട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും പുനഃസ്‌ഥാപിക്കുന്നതിന് ഒളിച്ചുകളി നടക്കുന്നതായി ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആരോപിച്ചു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ എന്ന് കഴിയുമെന്ന കാര്യത്തിൽ കെ.എസ്.ഇ.ബി പ്രതിനിധിയുടെ മറുപടി തൃപ്തികരമല്ലെന്ന് ആക്ഷേപമുയർന്നു. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തുമെന്ന് സി.കെ. നാണു എം.എൽ.എ യോഗത്തെ അറിയിച്ചു. മാഹി പുഴയോര ഭാഗത്ത് വെള്ളക്കെട്ടിന് കാരണം അശാസ്ത്രീയമായി കക്കടവ് ഭാഗത്ത് പാലം പണിത് പുഴയുടെ ഗതി തിരിച്ചുവിട്ടതുകൊണ്ടാണെന്നും ഈ കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയതായും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. ക്യാമ്പുകളിൽ കഴിയുന്നവർക്ക് പൂർണ സുരക്ഷ ഒരുക്കിയതായി ചോമ്പാൽ സി.ഐ ടി.പി. സുമേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.