ക്വിറ്റിന്ത്യ സ്തൂപം: അനാച്ഛാദനവും വ്യാപാരി ദിനാഘോഷവും

ക്വിറ്റിന്ത്യ സ്തൂപം: അനാച്ഛാദനവും വ്യാപാരി ദിനാഘോഷവും പയ്യന്നൂർ: സ്വാതന്ത്ര്യസമര ചരിത്രത്തിൽ രണ്ടാം ബർദോളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പയ്യന്നൂരിൽ പുതിയ ക്വിറ്റിന്ത്യ സ്തൂപം അനാച്ഛാദനം ചെയ്തു. സ്വാതന്ത്ര്യസമരത്തിനിടയിൽ പയ്യന്നൂർ പഴയ െപാലീസ് സ്റ്റേഷന് മുന്നിലെ കൊടിമരത്തിൽനിന്ന് ബ്രിട്ടീഷ് പതാക താഴ്ത്തി, ടി.സി.വി. കുഞ്ഞിക്കണ്ണപ്പൊതുവാൾ, സി.വി. കുഞ്ഞമ്പു സറാപ്പ്, എ.കെ. കുഞ്ഞിരാമ പൊതുവാൾ എന്നിവർ ചേർന്ന് ഇന്ത്യൻ ത്രിവർണ പതാക ഉയർത്തിയ സ്ഥലത്താണ് ക്വിറ്റിന്ത്യ സ്തൂപം സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ ഇവിടെ സ്ഥാപിച്ചിരുന്ന സ്തൂപത്തിന് കാലപ്പഴക്കത്താൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നാണ് പുതിയ സ്തൂപം സ്ഥാപിച്ചത്. പഴയ സ്തൂപം സ്ഥാപിക്കാൻ മുൻൈകയെടുത്ത പയ്യന്നൂർ ചേംബർ ഓഫ് കോമേഴ്സ് തന്നെയാണ് പുതിയ സ്തൂപവും സ്ഥാപിച്ചത്. ആദ്യ സ്തൂപം പരേതനായ ശിൽപി കുഞ്ഞിമംഗലം നാരായണൻ മാസ്റ്ററാണ് നിർമിച്ചതെങ്കിൽ, തൻെറ ഗുരുകൂടിയായ നാരായണൻ മാസ്റ്റർ നിർമിച്ച ശിൽപത്തിൻെറ അതേ മാതൃകയിൽ ശിൽപി ഉണ്ണി കാനായിയാണ് ആറര അടി ഉയരത്തിൽ ഫൈബർ ഗ്ലാസിൽ വെങ്കലനിറം നൽകി പുതിയശിൽപം നിർമിച്ചത്. സ്തൂപത്തിൻെറ അനാച്ഛാദനവും ദേശീയ വ്യാപാരി ദിനാഘോഷവും രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ശിൽപി ഉണ്ണി കാനായിയെ ഉപഹാരം നൽകി നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ആദരിച്ചു. പഴയകാല വ്യാപാരികളെയും ആദരിച്ചു. ചേംബർ പ്രസിഡൻറ് കെ.യു. വിജയകുമാർ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമര സേനാനി വി.പി. അപ്പുക്കുട്ട പൊതുവാൾ, എം. നാരായണൻകുട്ടി, കെ.പി. മധു, കെ.വി. ബാബു, പി. ജയൻ, തഹസിൽദാർ കെ. ബാലഗോപാലൻ, സി.ഐ പി.കെ. ധനഞ്ജയബാബു, സബ് രജിസ്ട്രാർ പി. അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. വി. നന്ദകുമാർ സ്വാഗതവും എം.പി. തിലകൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.