നവ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം

ശ്രീകണ്ഠപുരം: നാടാകെ പ്രളയക്കെടുതിയിൽ നട്ടംതിരിയുമ്പോൾ ചിലർ നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തി ആഘോഷമാ ക്കുന്നു. ഉരുൾപൊട്ടിയതായും മരണം സംഭവിച്ചതായും ഒഴുകിപ്പോയതായും കള്ള പ്രചാരണങ്ങൾ നടത്തി. ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെയും ഗ്രൂപ് അഡ്മിൻമാർക്കെതിരെയും പൊലീസ് നടപടി സ്വീകരിക്കുമെന്നറിയിച്ചിട്ടുണ്ട്. മാതൃകയായി പൊലീസും വാർ സേനയും ശ്രീകണ്ഠപുരം: രക്ഷാപ്രവർത്തനത്തിൽ മാതൃകയായി പൊലീസ്. പലയിടത്തും അതിവേഗത്തിൽ രക്ഷാപ്രവർത്തനമെത്തിക്കാൻ ശ്രീകണ്ഠപുരം പൊലീസും വാർ സേനയും. ചെങ്ങളായി, ശ്രീകണ്ഠപുരം, ഐച്ചേരി, കൊയ്യം ഭാഗങ്ങളിലെല്ലാം ശ്രീകണ്ഠപുരം പൊലീസും വാർ സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങി. ശ്രീകണ്ഠപുരം കായിമ്പച്ചേരിയിൽ ഒറ്റപ്പെട്ട 10 കുടുംബങ്ങളെ വെള്ളിയാഴ്ച വൈകീട്ടോടെ പൊലീസ് സേന ബോട്ടുമായെത്തിയാണ് രക്ഷിച്ചത്. പൊലീസിനുകീഴിൽ രൂപവത്കരിച്ച വാർ സേന കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണ്. സി.ഐ ജോഷി ജോസ്, പ്രിൻസിപ്പൽ എസ്.ഐ എം.പി. ഷാജി, എസ്.ഐ കെ.വി. രഘുനാഥ് എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.