മഞ്ചേശ്വരം: ശക്തമായ മഴയിൽ റോഡിടിഞ്ഞ് കുളത്തിലേക്ക് പതിച്ചു. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. മംഗല്‍പാടി പഞ്ചായത്തിലെ 11ാം വാര്‍ഡില്‍പെട്ട ബി.സി റോഡിനെ പാച്ചാണിയുമായി ബന്ധിപ്പിക്കുന്ന റോഡിലെ ചിന്നമുഗറിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഒന്നരമാസം മുമ്പാണ് ഈ റോഡ് ടാര്‍ചെയ്തത്. തലേദിവസം പെയ്ത ശക്തമായ മഴമൂലം എതിര്‍ഭാഗത്തുള്ള അടക്കാതോട്ടത്തില്‍ വലിയതോതില്‍ വെള്ളം കെട്ടിനിന്നതോടെ അത് റോഡിനെ ബാധിക്കുകയായിരുന്നു. ചിന്നമുഗര്‍ ജുമാമസ്ജിദ് പള്ളിക്കുളത്തിലേക്കാണ് റോഡ് പൂര്‍ണമായും ഇടിഞ്ഞുവീണത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. റോഡരിക് തകര്‍ന്നതോടെ യാത്രക്കാര്‍ക്ക് നടന്നുപോകാൻ പറ്റാത്ത അവസ്ഥയിലാണ്. ഇവിടെ കുളത്തില്‍ കുളിക്കാനായി വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെത്തുന്നുണ്ട്. മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ കുളവും നശിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഈ റൂട്ടിൽ ദിവസവും അഞ്ചുതവണ ബസ് സര്‍വിസ് നടത്തുണ്ട്. റോഡ് തകര്‍ന്നതോടെ സര്‍വിസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡൻറ് ഷാഹുല്‍ ഹമീദ് ബന്തിയോട്, സ്ഥിരംസമിതി അധ്യക്ഷൻ ബി.എം. മുസ്തഫ, വാര്‍ഡ് അംഗം രേവതി തുടങ്ങിയവര്‍ സ്ഥലം സന്ദർശിച്ചു. മഴ അവസാനിക്കാതെ റോഡ് പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇതുമൂലം വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.