പയ്യന്നൂർ: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കാങ്കോൽ-ചീമേനി റോഡിനു വേണ്ടി സൗജന്യമായി സ്ഥലം നൽകിയവർ പൊളിച്ചുമാറ്റിയ മതിലുകൾ പുനർനിർമിച്ചവർക്ക് അടിയന്തര ധനസഹായം നൽകണമെന്ന് കാങ്കോൽ ഈസ്റ്റ് യൂനിറ്റ് കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു. കെ. പത്മിനി ഉദ്ഘാടനം ചെയ്തു. കെ.വി. പവിത്രൻ അധ്യക്ഷത വഹിച്ചു. സി.കെ. രവീന്ദ്രൻ, യു.വി. ശശീന്ദ്രൻ, പി. രാധാകൃഷ്ണൻ, പി. അശോകൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി. പവിത്രൻ (പ്രസി.), ടി.ജി. മോഹനൻ (വൈ. പ്രസി.), കെ.പി. മോഹൻദാസ് (സെക്ര.), ടി.വി. ബാബു (ജോ.സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.