നിരാഹാര സത്യഗ്രഹം

തലശ്ശേരി: തലശ്ശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന പി.കെ. മുഹമ്മദ് ഫസല്‍ വധക്കേസില്‍ സി.പി.എം ജില്ല സെക്രേട്ടറ ിയറ്റംഗം കാരായി രാജനെയും തലശ്ശേരി ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനെയും നാടുകടത്തി പീഡിപ്പിക്കുന്നതിലും നീതിനിഷേധത്തിലും പ്രതിഷേധിച്ച് കതിരൂര്‍ പുല്യോട് സി.എച്ച് നഗറില്‍ നീതിക്കായി 24 മണിക്കൂര്‍ തുടങ്ങി. ഡി.വൈ.എഫ്‌.ഐ കതിരൂർ സി.എച്ച് നഗര്‍ യൂനിറ്റുകളുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. കാരായി രാജൻെറ മകൻ സഫ്ദർ രാജൻ ഉൾപ്പെടെ 27 യുവാക്കളാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ഞായറാഴ്ച രാവിലെ ഡി.വൈ.എഫ്‌.ഐ എറണാകുളം മുന്‍ ജില്ല സെക്രട്ടറി അഡ്വ. അരുണ്‍കുമാര്‍ ഉദ്ഘാടനംചെയ്തു. ഡി.വൈ.എഫ്.ഐ കതിരൂർ മേഖല സെക്രട്ടറി മർഫാൻ അധ്യക്ഷതവഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് അഫ്സൽ, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് ഫാസിൽ, എസ്.കെ. സജീഷ്, വി.കെ. സനോജ്, എ.എൻ. ഷംസീർ എം.എൽ.എ, പി. ജയരാജൻ, ശ്രീജിത്ത് ചോയൻ, മനു തോമസ്, പി.വി. സച്ചിൻ, എം. ഷാജർ, ലിജിൻ തിലക് എന്നിവർ സംസാരിച്ചു. നസീം സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.