സ്വകാര്യ ബസ് കുഴിയില്‍ താണു

പേരാവൂര്‍: കുനിത്തലമുക്കിൽ സ്വകാര്യ ബസ് അപകടത്തിൽപെട്ടു. കുനിത്തലമുക്കിനു സമീപം പപ്പടമുക്കിലാണ് എതിരെ വന്ന ലോറിക്ക് സൈഡ് നല്‍കുന്നതിനിടെ ബസ് കാബിള്‍ കുഴിയിലേക്ക് താണത്. മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും ടയറുകൾ ചളിയില്‍ പുതഞ്ഞതോടെ ഡോറുകള്‍ തുറക്കാനാകാതെ വന്നു. ഇതോടെ ഫയര്‍ഫോഴ്‌സ് എത്തിയാണ് യാത്രക്കാരെ ബസില്‍നിന്ന് പുറത്തിറക്കിയത്. കണ്ണൂര്‍ -തലശ്ശേരി റൂട്ടില്‍ ഓടുന്ന ഐഷാനി ബസാണ് അപകടത്തിൽപെട്ടത്. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.