പൊതുവഴി സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി

കേളകം: മണത്തണ ഓടംതോട് കോണ്‍വൻെറ് റോഡിന് സമീപം പതിനഞ്ചോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന പൊതുവഴി സാമൂഹികവിരുദ് ധര്‍ നശിപ്പിച്ചതായി പരാതി. 12 വര്‍ഷമായി ഉപയോഗിക്കുന്ന വഴിയാണ് കഴിഞ്ഞദിവസം രാത്രി സാമൂഹികവിരുദ്ധര്‍ അരികിടിച്ച് ഗതാഗതയോഗ്യമല്ലാതാക്കി തീര്‍ത്തത്. റോഡിൻെറ അരികിടിച്ച് മണ്ണ് സ്വകാര്യവ്യക്തിയുടെ കുളത്തിലേക്ക് തള്ളിയനിലയിലാണ്. 500 മീറ്ററോളം ദൈര്‍ഘ്യമുള്ള റോഡിൻെറ അറ്റകുറ്റപ്പണികള്‍ എല്ലാം തന്നെ നടത്തിയിരുന്നത് പ്രദേശവാസികള്‍ തന്നെയായിരുന്നു. വഴി ഉപയോഗശൂന്യമാക്കാന്‍ മാത്രം പെട്ടെന്നുണ്ടായ പ്രകോപനം എന്താണെന്ന് അറിയില്ലെന്നും വഴിമുടക്കുക എന്നതുമാത്രമാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നും നാട്ടുകാര്‍ പറയുന്നു. കേളകം പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.