പാടാംകവലയിൽ റോഡിലേക്ക് കുന്നിടിഞ്ഞു

ശ്രീകണ്ഠപുരം: പയ്യാവൂർ-കുന്നത്തൂർപാടി-കാഞ്ഞിരക്കൊല്ലി റോഡിൽ കുന്നിടിഞ്ഞു. ഞായറാഴ്ച ഉച്ചയോടെയാണ് പാടാംകവലയിൽ കുന്നിടിഞ്ഞ് മണ്ണും കല്ലും റോഡിലേക്ക് പതിച്ചത്. ഇതോടെ വലിയ വാഹനങ്ങളുടെ ഗതാഗതം സ്തംഭിച്ചു. ശ്രീകണ്ഠപുരത്ത് മഴയിൽ വെള്ളം കടയിലേക്ക് ശ്രീകണ്ഠപുരം: ഓടകൾ നവീകരിക്കാത്തതിനാൽ ശ്രീകണ്ഠപുരത്ത് മഴ പെയ്താൽ വെള്ളം റോഡരികിലും കടകളിലും കയറുന്നു. കാലവർഷത്തിനു മുമ്പേ ഓടകൾ ശുചീകരിക്കാത്തതിനാൽ സെൻട്രൽ ജങ്ഷൻ മുതൽ പയ്യാവൂർ റോഡരികിലെ നിരവധി കടകളിൽ വെള്ളം കയറുന്ന സ്ഥിതിയാണുള്ളത്. ഇത് വ്യാപാരികളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.