അടുക്കളവാതിൽ പൊളിച്ച്​ കവർച്ച

കണ്ണൂർ സിറ്റി: വീട്ടുകാർ ഉറങ്ങിക്കിടക്കെ വീടിൻെറ അടുക്കളവാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ സ്വർണവും പണവും കവർന്നു. കണ്ണൂക്കര മേലെക്കണ്ടി ഹൗസിൽ ജിതേഷിൻെറ ഭാര്യ ജിസ്നയുടെ ആഭരണങ്ങളാണ് കളവുപോയത്. ഞായറാഴ്ച പുലർച്ച ഒന്നിനും രാവിലെ ഏഴിനുമിടയിലാണ് കവർച്ച നടന്നത്. കഴുത്തിൽ അണിഞ്ഞിരുന്ന ഒന്നരപവൻ താലിമാല, മകൻെറ കഴുത്തിലുള്ള ഒരുപവൻെറ മാല, അരഞ്ഞാണം തുടങ്ങിയവയും മുറിക്കകത്തുണ്ടായിരുന്ന ബാഗിൽനിന്ന് 13,000 രൂപയുമാണ് കവർന്നത്. കണ്ണൂർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.