ഇൻസൈറ്റിന് ഒരാണ്ട്; പുത്തൻ ആശയവുമായി പൊലീസ്

പാനൂർ: മേഖലയിലെ യുവാക്കൾക്ക് പുതുവഴി തുറന്നുനൽകിയ ജനമൈത്രി പൊലീസിൻെറ ഇൻസൈറ്റ് പദ്ധതി വിജയകരമായ ഒരുവർഷത്തില േക്ക്. സൈനിക-അർധസൈനിക, പൊലീസ് സേനകളിലേക്ക് ജോലി നേടാനായി യുവാക്കൾക്ക് പരിശീലനം നൽകുന്ന പദ്ധതി ഇതിനകം ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഒരുവർഷത്തിനിടയിൽ പരിശീലനം ലഭിച്ച 70ലധികം പേർ വിവിധ പ്രവേശനപരീക്ഷകൾ പാസായി. ഒരു വീട്ടിൽ ഒരു സർക്കാർ ജോലി എന്ന ലക്ഷ്യമിട്ട് പാനൂർ സി.ഐ വി.വി. ബെന്നിയുടെ നേതൃത്വത്തിൽ ജനമൈത്രി പൊലീസ് കഴിഞ്ഞ ആഗസ്റ്റിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. പാനൂർ, കൊളവല്ലൂർ സ്റ്റേഷന്‍ പരിധിയിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശീലനം ആരംഭിച്ചത്. അന്നത്തെ സി.ഐ തുടക്കമിട്ട പദ്ധതിക്ക് ഇന്ന് സി.ഐ ടി.പി. ശ്രീജിത്താണ് ചുക്കാൻ പിടിക്കുന്നത്. ഒരുവർഷത്തെ പരിശീലനംകൊണ്ട് പ്രവേശനപരീക്ഷ പാസായ 70ലധികം പേരിൽ പാരാമിലിറ്ററിയിലേക്ക് 40 ആൺകുട്ടികളും 13 പെൺകുട്ടികളും ഫിസിക്കൽ ടെസ്റ്റിനുവേണ്ടി പരിശീലനം തുടരുകയാണ്. പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ 75ഓളം പേർ ഇപ്പോഴും മുടങ്ങാതെ കായിക പരിശീലനത്തിൽ പങ്കെടുക്കാറുണ്ട്. പൊലീസ്‌ ഉദ്യോഗസ്ഥരും വിരമിച്ച സൈനികരും കായികാധ്യാപകരും ഒരുദിവസംപോലും മുടങ്ങാതെ പരിശീലനം നൽകാനായി ഗ്രൗണ്ടിലെത്തുന്നു. ഒരുകാലത്ത് രാഷ്ട്രീയസംഘർഷത്തിൻെറ വാർത്തകൾ മാത്രം വന്നുകൊണ്ടിരുന്ന പാനൂർ ഇന്ന് മാറ്റത്തിൻെറ പാതയിലാണ്. ഈ മാറ്റത്തിന് വലിയ രീതിയിൽ കാരണമായത് ജനമൈത്രി പൊലീസിൻെറ ഇൻസൈറ്റ് പദ്ധതിക്കും കാര്യമായ പങ്കുണ്ട്. അടുത്ത ഘട്ടത്തിൽ സർക്കാർ സർവിസിൽ ജോലി എന്ന ആശയം വിപുലീകരിച്ച് മേഖലയിലെ യുവാക്കളിലെ സ്കിൽ െഡവലപ്മൻെറിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്വകാര്യരംഗത്തെ സ്ഥാപനങ്ങളിൽ കൂടി തൊഴിൽസാധ്യത കണ്ടെത്താനാണ് ശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.