സാജൻെറ മരണം: ജുഡീഷ്യൽ അന്വേഷണം വേണം കണ്ണൂർ: പ്രവാസി വ്യവസായി സാജൻെറ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കേരള പ്രവാസി കോൺഗ്രസ് ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മരണത്തിന് ഉത്തരവാദികളായ മുഴുവൻപേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുക, സാജൻെറ കൺവെൻഷൻ സൻെററിന് ഉടൻ പ്രവർത്തനാനുമതി നൽകുക, വ്യവസായ സംരംഭകരെ അനാവശ്യമായി ദ്രോഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ എടുക്കുക, വ്യവസായ അനുമതികൾക്കായി ഏകജാലക സംവിധാനം ഏർപ്പെടുത്തുക, കേരളെത്ത സംരംഭക സൗഹൃദ സംസ്ഥാനമാക്കാൻ നടപടികൾ സ്വീകരിക്കുക, വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള ശ്രമങ്ങൾക്കിടെ ജീവൻ നഷ്ടപ്പെടുത്തേണ്ടിവന്ന മുഴുവൻ പ്രവാസികളുടെയും ആശ്രിതർക്ക് ധനസഹായം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജൂലൈ രണ്ടിന് കലക്ടറേറ്റ് മാർച്ച് നടത്തും. രാവിലെ 10ന് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജോയ് കണിവേലിൽ, റൈജു ജെയ്സൺ, ആർ.പി. മൊയ്തീൻ കുട്ടി, എ. വസന്തൻ, ബേബി മുല്ലക്കരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.