കണ്ണൂർ: ലോക ലഹരിവിരുദ്ധ ദിനാചരണത്തിൻെറ ഭാഗമായി എക്സൈസ് വകുപ്പും റിട്ട. ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷനും സംയുക ്തമായി ലഹരിവിരുദ്ധ പ്രചാരണ ലഘുലേഖ വിതരണം നടത്തി. എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി.കെ. സുരേഷ്, സി.ആർ.പി.എഫ് അസി. കമീഷണർ ടി.പി. പ്രഭാകരന് നൽകി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.പി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. എക്സൈസ് സി.ഐ സതീഷ് കുമാർ, ഒ.സി. ചന്ദ്രൻ, പി.പി. മോഹനൻ, യു.പി. ശ്രീവത്സൻ, പത്മൻ നാറാത്ത്, രാജമണി ടീച്ചർ, ഇ.വി.ജി. നമ്പ്യാർ, കൊറ്റിയത്ത് സദാനന്ദൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.