കാസർകോട്: കുടുംബശ്രീ, ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന പട്ടികവര്‍ഗ - സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി അനിമേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 10ാം ക്ലാസ് വിജയിച്ചവരായിരിക്കണം. കമ്യൂണിറ്റി ഡെവലപ്മൻെറ്, പദ്ധതി രൂപവത്കരണം എന്നിവയില്‍ മുന്‍പരിചയം അഭികാമ്യം. താല്‍പര്യമുള്ള പട്ടികവര്‍ഗ ഉദ്യോഗാർഥികള്‍ വിശദമായ ബയോഡാറ്റ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷ ജൂലൈ രണ്ടിന് വൈകീട്ട് നാലിനകം ജില്ല മിഷന്‍ കോഓഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, കാസര്‍കോട് എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കണം. മുമ്പ് അനിമേറ്ററുടെ ഒഴിവിലേക്ക് അപേക്ഷിച്ചവര്‍ പുതിയ അപേക്ഷ നല്‍കണം. ഫോണ്‍: 04994256111. ..........................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.