കാസർകോട്: ദേശീയ വായന മാസാചരണത്തിൻെറ ഭാഗമായി പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, ആക്ട് നീലേശ്വരം, ജില്ലതല വായന പക്ഷ ാചരണ സമിതി, കാന്‍ഫെഡ് എന്നിവ സംയുക്തമായി പ്രകൃതി വായന നടത്തി. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിൻെറ സഹകരണത്തോടെ റാണിപുരത്ത് നടത്തിയ പരിപാടി അഡ്വ. പി.കെ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല സെക്രട്ടറി സി.സുകുമാരന്‍, പി.വി. രാധാകൃഷ്ണന്‍, എന്‍.വി.ജനാർദനന്‍ മാസ്റ്റര്‍, കെ. രവീന്ദ്രന്‍, ഹരീഷ് കരുവാച്ചേരി, എ.വി.പ്രകാശന്‍, മനോജ് പട്ടേന, വിജയന്‍ പടന്നക്കാട്, കെ. ഉണ്ണികൃഷ്ണന്‍, സേതു ബങ്കളം എന്നിവര്‍ സംസാരിച്ചു. പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ സംഘം ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.