കാട്ടാനശല്യം രൂക്ഷം; ഭീതിവിട്ടൊഴിയാതെ ഓടംതോട് നിവാസികള്‍

കണിച്ചാര്‍: പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതോടെ ഭീതിയുടെ നിഴലിൽ കഴിയുകയാണ് ഓടംതോട് നിവാസികള്‍. കഴിഞ്ഞദിവസ ം കാട്ടാനയിറങ്ങി നിരവധി കര്‍ഷകരുടെ വിളകള്‍ നശിപ്പിച്ചു. ആറളം ഫാം പുനരധിവാസമേഖലയില്‍നിന്ന് പുഴകടന്ന് ജനവാസകേന്ദ്രത്തില്‍ എത്തിയ കാട്ടാനകളാണ് ഓടംതോട് മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. വര്‍ഷങ്ങളായി തുടരുന്ന ഈ കാട്ടാനശല്യം പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ സന്ധ്യമയങ്ങിയാല്‍ പിന്നെ ആളുകള്‍ക്കെല്ലാംതന്നെ വീടുകളില്‍നിന്ന് പുറത്തേക്കിറങ്ങാന്‍ പേടിയാണ്. കാരണം വീട്ടുമുറ്റത്തുവരെ കാട്ടാനകളുടെ വിഹാരകേന്ദ്രമാവുകയാണ്. കഴിഞ്ഞദിവസം പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങി എടതാഴെ ജോസ്, പാമ്പാടിയില്‍ ജോസഫ്, പെരുമന രാജു, വടക്കേമുളഞ്ഞിനാല്‍ ദേവസ്യ, ഞാമത്തോടില്‍ തോമസ്, പയ്യമ്പള്ളി ചാക്കോ, ചെറുപറമ്പില്‍ അബ്രഹാം തുടങ്ങിയവരുടെ വാഴ, റബര്‍, തെങ്ങ്, തീറ്റപ്പുല്ല്, പ്ലാവ് തുടങ്ങിയ കാര്‍ഷികവിളകളാണ് നശിപ്പിച്ചത്. കാട്ടാനശല്യം പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.