ഉരുവച്ചാൽ: ചുട്ടുപൊള്ളുന്ന വെയിലുകൊള്ളാതെയും മഴ നനയാതെയും നിൽക്കാവുന്ന ഓട്ടോസ്റ്റാൻഡാണ് കരേറ്റയിലേത്. മഴ പ െയ്താൽ കുട ഇെല്ലങ്കിൽ ഓട്ടോസ്റ്റാൻഡിലെ ----------തണൽ മരത്തിൽ കയറിനിൽക്കാം--------------.കരേറ്റ കാഞ്ഞിലേരി റോഡിലാണ് റോഡരികിൽ 10 വർഷം മുമ്പാണ് ഓട്ടോ ഡ്രൈവർമാർ നിരവധി മരങ്ങൾ നട്ടുപിടിപ്പിച്ചത്. ആമരങ്ങൾ എല്ലാം ബദാം മരങ്ങളാണ്. പത്തോളം മരങ്ങളാണ് നട്ടുവളർത്തി വലുതായത്. ഇരുപതിലധികം ഓട്ടോകൾ നിർത്തിയിടുന്ന സ്ഥലത്താണ് തണൽമരമുള്ളത്. കടുത്ത വേനൽക്കാലത്താണ് ഈ തണൽമരം വഴിയാത്രക്കാർക്കും ഓട്ടോ ഡ്രൈവർമാർക്കും ഏറെ ആശ്വാസം. ടൗണുകളിലും ഉൾപ്രദേശങ്ങളിലും പെരിവെയിലത്താണ് ഓട്ടോസ്റ്റാൻഡുള്ളത്. പഴയകാലത്തെ ഓട്ടോ ഡ്രൈവർമാരാണ് തണൽമരങ്ങൾ നട്ടുപിടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.