പേരാവൂർ: ഗ്രാമപഞ്ചായത്തുതല വിമുക്തി കമ്മിറ്റി യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ജി ജി ജോയി അധ്യക്ഷത വഹിച്ചു. വിമുക്തി പ്രവർത്തനങ്ങളും എൻഫോഴ്സ്മൻെറ് പ്രവർത്തനങ്ങളും വിശദീകരിച്ച് എക്സൈസ് പ്രിവൻറിവ് ഓഫിസർ എം.പി. സജീവൻ സംസാരിച്ചു. യുവാക്കളിലും വിദ്യാർഥികളിലും ലഹരിവ്യാപനം തടയുന്നതിന് നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തുതലത്തിൽ വിപുലമായ കൺവെൻഷൻ ഉടൻ വിളിച്ചുചേർക്കും. തുടർന്ന് വാർഡുതലത്തിൽ ബോധവത്കരണ ക്ലാസുകളും സീഡി പ്രദർശനവും സംഘടിപ്പിക്കും. വിദ്യാലയങ്ങളിലും ബോധവത്കരണ പരിപാടികൾ നടത്തും. കമ്മിറ്റി കൺവീനർ (പഞ്ചായത്ത് സെക്രട്ടറി) സി. പ്രീത, സി.ഇ.ഒ കെ.എ. മജീദ്, വാർഡ് മെംബർമാർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.