പഴയങ്ങാടി: ചെങ്ങൽ എരിപുരം എ.ഇ.ഒ ഓഫിസ് റോഡ് തകർന്ന് യാത്ര ദുഷ്കരമായി. പിലാത്തറ -പഴയങ്ങാടി കെ.എസ്.ടി.പി പാതയിൽ നിന് ന് ഏഴോം -തളിപ്പറമ്പ് റോഡിലെത്തുന്നതിനുള്ള എളുപ്പ വഴി കൂടിയാണ് ഈ പാത. താലൂക്ക് ആശുപത്രി, ട്രഷറി, മാടായി ഹൈസ്കൂൾ, എ.ഇ.ഒ ഓഫിസ്, പാചക വാതക ഗ്യാസ് ഗോഡൗൺ എന്നിവിടങ്ങളിലെത്തുന്നതിനും ആശ്രയിക്കുന്നതാണ് ഈ റോഡ്. 800 മീറ്റർ മാത്രം ദൈർഘ്യമുള്ള പാത നിരവധി വീട്ടുകാരുടെ ഏക ആശ്രയ പാതയാണ്. ഏഴോം ഗ്രാമപഞ്ചായത്തിൻെറ അധീനതയിലുള്ള ഈ റോഡിൽ വർഷങ്ങളായി ഒരു തരത്തിലുള്ള അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. റോഡ് പൊട്ടിത്തകർന്നതോടെ ചെറുകിട വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കാത്തതിനാൽ ജനം ദുരിതത്തിലാണ്. വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കുന്നതോടെ വിദ്യാർഥികളും ദുരിതത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.