പ്രവേശനോത്സവം: കുട്ടികളുടെ സുരക്ഷക്കായി പൊലീസ്​ നിരത്തിൽ നിറയും

കണ്ണൂർ: സ്കൂള്‍ പ്രവേശനോത്സവ ദിനത്തിൽ കുട്ടികളുടെ സുരക്ഷക്കായി പരമാവധി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും . സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് സ്കൂൾ കുട്ടികളുടെ സുരക്ഷക്കായി നിരത്തുകളിൽ എത്താൻ എസ്.പി നിർദേശം നൽകിയത്. എല്ലാ സ്റ്റേഷൻ ഹൗസ് ഓഫിസര്‍മാരോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ചയാണ് സ്കൂൾ പ്ര േവശനോത്സവം നടക്കുന്നത്. ഗതാഗതപ്രശ്നങ്ങളടക്കം രൂക്ഷമാകാൻ സാധ്യതയുള്ളതിനാലാണ് അധ്യയന വർഷത്തിലെ ആദ്യദിനത്തിൽ തന്നെ പൊലീസിനെ വിന്യസിക്കുന്നത്. തങ്ങളുടെ അധികാരപരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കി ആള്‍ത്തിരക്കും ഗതാഗത പ്രശ്നവും കണക്കിലെടുത്ത് പൊലീസുകാരെ വിന്യസിക്കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ നടപടിയെടുക്കും. സബ് ഡിവിഷന്‍ പൊലീസ് ഓഫിസര്‍മാര്‍ തങ്ങളുടെ അധികാര പരിധിയിലെ എല്ലാ വിദ്യാലയങ്ങളും സന്ദര്‍ശിച്ച് പൊലീസ് സംവിധാനം കുറ്റമറ്റതാണെന്ന് ഉറപ്പാക്കും. ജില്ല പൊലീസ് മേധാവി രണ്ടോ മൂന്നോ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തും. ആവശ്യത്തിന് വനിത പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. റോഡ് മുറിച്ചു കടക്കുന്നതിനും വാഹന പാര്‍ക്കിങ്ങിനും മറ്റും സഹായം നല്‍കുന്നതിന് സന്നദ്ധ സംഘടനകളുടെയും വളൻറിയര്‍മാരുടെയും സേവനവും ഉപയോഗെപ്പടുത്തും. പ്രധാന സ്ഥലങ്ങളിലെ ഇത്തരം നടപടികള്‍ വിഡിയോയില്‍ ചിത്രീകരിച്ച് സൂക്ഷിക്കാനും പകര്‍പ്പ് പൊലീസ് ആസ്ഥാനത്തേക്ക് അയക്കാനും നിർദേശിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ മുതലായ സ്വകാര്യ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നതിനെതിരെയും നടപടിയെടുക്കും. ഇത്തരം കാര്യങ്ങള്‍ക്കെതിരെ മാതാപിതാക്കളെ ബോധവത്കരിക്കുന്നതിന് പൊലീസ് നടപടി സ്വീകരിക്കും. സ്വകാര്യ ബസുകളിലും മറ്റും കുട്ടികളെ കയറ്റാതിരിക്കുക, സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുക മുതലായ നടപടികള്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായി സ്ഥിരമായി പരാതി ലഭിക്കാറുണ്ട്. കുട്ടികള്‍ കയറാനുള്ള സ്റ്റോപ്പില്‍ സ്വകാര്യ ബസുകള്‍ നിർത്താത്ത സംഭവവും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ബസ് ഉടമക്കും ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിക്കും. റോഡ് ഗതാഗതം, റോഡ് സുരക്ഷ, മയക്കുമരുന്നി‍ൻെറ വ്യാപനം എന്നിവ തടയുന്നതിന് ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നതിനും നിർദേശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.