തലശ്ശേരി: തന്നെ ആക്രമിക്കാൻ എ.എൻ. ഷംസീർ എം.എൽ.എയും ഗൂഢാലോചന നടത്തിയതായി മുൻ തലശ്ശേരി നഗരസഭാംഗവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന സി.ഒ.ടി. നസീർ വെളിപ്പെടുത്തി. ദൃശ്യമാധ്യമങ്ങൾക്ക് ചൊവ്വാഴ്ച നൽകിയ അഭിമുഖത്തിലാണ് നസീർ ഇക്കാര്യം തുറന്നുപറഞ്ഞത്. അേന്വഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സർക്കിൾ ഇൻസ്പെക്ടർ വി.കെ. വിശ്വംഭരനോടും ഷംസീറിൻെറ പങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, മാധ്യമങ്ങളിൽനിന്ന് ഇത് പൊലീസ് മറച്ചുവെക്കുകയാണെന്ന് നസീർ പറഞ്ഞു. ഞായറാഴ്ചയാണ് സി.െഎ അവസാനമായി മൊഴിയെടുത്തത്. ആക്രമണത്തിൽ നേരിട്ട് പെങ്കടുത്തവരിൽ ഒരാെള മാത്രമാണ് ഇതുവരെ പൊലീസ് പിടികൂടിയത്. ആക്രമികളിൽ രണ്ടുേപരെയും ഗൂഢാലോചനയിൽ പെങ്കടുത്തവരെയും പൊലീസിന് പിടികൂടാനായില്ല. സംഭവം നടന്ന് രണ്ടാഴ്ചയിലേറെയായിട്ടും പൊലീസ്, അന്വേഷണത്തിൽ ഉരുണ്ടുകളിക്കുകയാണ്. ഗൂഢാലോചനയിൽ രണ്ടു ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കും പങ്കുണ്ടെന്ന് നസീർ ആവർത്തിച്ചു. അതിനിടെ, കേസന്വേഷണത്തിൻെറ ഭാഗമായി ചൊവ്വാഴ്ചയും പൊലീസ് നസീറിൻെറ ഗുഡ്സ്ഷെഡ് റോഡിലെ വീട്ടിലെത്തി. ശസ്ത്രക്രിയക്ക് വിധേയനായ നസീർ കഴിഞ്ഞദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തി സ്റ്റിച്ചെടുത്തു. നസീറിനെ കോൺഗ്രസ് നേതാവും നിയുക്ത കണ്ണൂർ ലോക്സഭ മണ്ഡലം എം.പിയുമായ കെ. സുധാകരൻ ചൊവ്വാഴ്ച രാത്രി സന്ദർശിച്ചു. നേരത്തെയുണ്ടായ സംഭവങ്ങളൊക്കെ ചോദിച്ചറിഞ്ഞ സുധാകരൻ നസീറിന് നിയമസഹായം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.