തലശ്ശേരി: ഇശലിൻെറ സുൽത്താൻ . എരഞ്ഞോളി ഗ്രാമപഞ്ചായത്ത്, ഫോക്ലോര്‍ അക്കാദമി, ഈണം എരഞ്ഞോളി എന്നിവയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകീട്ട് ഏഴിന് ചുങ്കം കിൻഫ്ര പരിസരത്താണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. ടി.വി. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ഫോക്ലോര്‍ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവന്‍, എ. യതീന്ദ്രന്‍ എന്നിവർ അനുസ്മരണ ഭാഷണം നടത്തും. തുടര്‍ന്ന് എരഞ്ഞോളി മൂസയുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതനിശ. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്സൻ എ.കെ. രമ്യ, ജനറല്‍ കണ്‍വീനര്‍ എം. ഉദയകുമാര്‍, പഞ്ചായത്ത് മെംബര്‍ സി.വി. സൂരജ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.