ചക്കരക്കല്ല്: കവിയും സാമൂഹിക പ്രവർത്തകനുമായിരുന്ന ഇ. നാരായണൻെറ വിയോഗത്തിൽ സഫ ചാരിറ്റബിൾ ട്രസ്റ്റിൻെറ ആഭിമുഖ്യത്തിൽ നടത്തി. കവി ദിവാകരൻ മാവിലായി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ.പി. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ. അബ്ദുൾ സലാം മാസ്റ്റർ, പി.പി. നാരായണൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. മോഹനൻ, കെ.ടി. അബ്ദുൾ സലാം മാസ്റ്റർ, റിട്ട. എസ്.ഐമാരായ പ്രകാശൻ, എം. അശോകൻ, കെ. വിജയൻ, പ്രസ് ഫോറം പ്രസിഡൻറ് എ.കെ. സുരേന്ദ്രൻ, പി.വി. പ്രേമരാജൻ, ഡോ. ജയേശ്, കെ. സക്കരിയ്യ തുടങ്ങിയവർ സംസാരിച്ചു. നാരായണൻ രചിച്ച 'മുഹമ്മദ് നബി' കവിതയിൽ എന്ന പുസ്തകത്തിൽനിന്ന് ഏതാനും വരികൾ ഇബ്രാഹിം മാസ്റ്റർ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.