ചക്കരക്കല്ല്: മാച്ചേരി ജനസംസ്കൃതി വാർഷികം 'ഗ്രാമോത്സവം' 18ന് നടക്കും. കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, എസ്.എസ് .എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവർക്കുള്ള അനുമോദനം എന്നിവ നടക്കും. ശനിയാഴ്ച വൈകീട്ട് കുട്ടികളുടെ കലാപരിപാടികൾ. രാത്രി ഏഴിന് നടക്കുന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര സംവിധായകൻ ടി. ദീപേഷ് ഉദ്ഘാടനം ചെയ്യും. പ്രതിഭാസംഗമം ഡോ. കെ.പി. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. എട്ടിന് നൃത്തനൃത്യം, ഹാസ്യവിരുന്ന് എന്നിവ ഉണ്ടാകും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് സി.പി. ഫൽഗുനൻ, സെക്രട്ടറി ഇ. പുരുഷോത്തമൻ, സി.വി. ഹരീഷ് കുമാർ, കെ.പി. ബാബുരാജ്, സി. രാജീവൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.